
അമ്പലപ്പുഴ: കാക്കാഴം റയിൽവേ മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴി അടക്കാൻ അടിയന്തിര അറ്റകുറ്റപ്പണി നടത്തണമെന്ന് കാട്ടി എച്ച്. സലാം എം.എൽ എ കളക്ടർ, ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് കത്തു നൽകി. അപകട സാധ്യത ഏറെയുള്ള കുഴി മഴ ശക്തി പ്രാപിച്ചതോടെയാണ് രൂപപ്പെട്ടത്. ഇരുചക്രവാഹനയാത്രക്കാർ ഈ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. മേൽപ്പാലത്തിന് പുറമെ ദേശീയ പാതയിൽ പല ഭാഗങ്ങളിലും ഇത്തരത്തിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് എം.എൽ.എ കത്തിൽ സൂചിപ്പിച്ചു.