ആലപ്പുഴ: ട്രോളിംഗ് നിരോധന കാലയളവിൽ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിന് ലൈഫ് ഗാർഡുകളെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. 20നും 45 നുമിടയിൽ പ്രായവും നീന്തൽ പ്രാവീണ്യമുള്ളവുവർക്ക് 25 വരെ അപേക്ഷിക്കാം. മുൻ പരിചയമുള്ളവർക്കും ഗോവയിലെ എൻ.ഐ.ഡബ്ല്യു.എസിൽ നിന്ന് പരിശീലനം ലഭിച്ചവർക്കും മുൻഗണന. വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, സിവിൽ സ്റ്റേഷൻ അനക്‌സ്, തത്തംപള്ളി.പി.ഒ, ആലപ്പുഴ- 688 013. ddfisheriesalpy@yahoo.com, 0477 2251103.