ആലപ്പുഴ: ദേശീയ കുഷ്ഠരോഗ പരിപാടിയുടെ ഭാഗമായ ബാലമിത്രയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ജില്ലാ കളക്ടർ ഡോ.രേണുരാജ് നിർവഹിക്കും. രാവിലെ 10ന് പുന്നപ്ര വടക്ക് പഞ്ചായത്തിലെ ചിന്മയ സ്‌കൂളിന് സമീപം ഏഴാം നമ്പർ അങ്കണവാടിയിലാണ് ചടങ്ങ്. ഇതോടനുബന്ധിച്ച് പുന്നപ്ര വടക്ക് പഞ്ചായത്തിലെ അങ്കണവാടി പ്രവർത്തകർക്ക് ആരോഗ്യ വകുപ്പ് പ്രത്യേക പരിശീലം നൽകും. പരിശീലനം ലഭിക്കുന്നവർ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ രോഗ നിർണയം നടത്തും. 18 വയസ് വരെയുള്ള ജില്ലയിലെ മുഴുവൻ കുട്ടികളെയും പരിശോധനയ്ക്ക് വിധേയമാക്കി കുഷ്ഠരോഗം നിർമ്മാർജ്ജനം ചെയ്യാനാണ് പദ്ധതി.

ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാകേഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗീസ്, ജില്ലാ ലെപ്രസി ഓഫീസർ ഡോ. അനു വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുക്കും.