s

ആലപ്പുഴ: കല്ലിടൽ നിറുത്തിവച്ചാലും കെ റെയിലുമായി മുന്നോട്ടു പോകാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം എന്ന് പ്രഖ്യാപിച്ച സി.പി.എം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സംസ്ഥാനത്തെ സമാധാനം തകർക്കാനുള്ള പ്രഖ്യാപനമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ് പറഞ്ഞു. ഒരു ഭാഗത്ത് റവന്യൂ മന്ത്രി കല്ലിടീൽ നിർത്തി എന്നറിയിച്ചപ്പോൾ, മറുവശത്ത് മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന പ്രധാന പാർട്ടിയുടെ സെക്രട്ടറി ആ തീരുമാനം തിരുത്തി പ്രസ്താവന ഇറക്കി. അഴിമതിക്ക് കളമൊരുക്കുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിക്ണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. അതിന് ഫലം കാണും വരെ കോൺഗ്രസ് പ്രക്ഷേഭവുമായി മുന്നോട്ട് പോകുമെന്നും ബാബുപ്രസാദ് വ്യക്തമാക്കി.