ഹരിപ്പാട്: എൽ.ഡി.എഫ് സർക്കാരിന്റെ വിനാശ വികസന നയത്തിനെതിരെയും മന്ത്രി ഹരിപ്പാട് എം.എൽ.എയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെയും യു.ഡി.എഫ് ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് തല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 11 കേന്ദ്രങ്ങളിൽ ഇന്ന് സായാഹ്ന സദസുകൾ നടത്തും.