
ഹരിപ്പാട്: വിദേശ കറൻസികളുടെ വിനിമയ കമ്പനിയായ ഹരിപ്പാട് ഫോറെക്സ് എന്ന സ്ഥാപനം ഹരിപ്പാട് ട്രീം ലാൻഡ് ടവറിൽ പ്രവർത്തനം ആരംഭിച്ചു. കേരള ബാങ്ക് ഡയറക്ടർ എം സത്യപാലൻ ഉദ്‌ഘാടനം ചെയ്തു. വിദേശ കറൻസികളുടെ വിനിമയ ഉദ്‌ഘാടനം നഗരസഭാ ചെയർമാൻ കെ.എം.രാജു നിർവ്വഹിച്ചു .നഗരസഭാ പ്രതിപക്ഷ നേതാവ് എസ്.കൃഷ്ണകുമാർ,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി. എസ് താഹ, ഹരിതപുരം ബാങ്ക് ചെയർമാൻ എസ്.സലികുമാർ, നഗരസഭ കൗൺസിലർന്മരായ വൃന്ദ എസ്.കുമാർ നോബിൾ ,ബിജു ,വിവേക് ,തുടങ്ങിയവർ സംസാരിച്ചു.