ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ നാളെ നടക്കുന്ന വോളണ്ടിയർ മാർച്ചും ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം എന്നിവയുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
1. സമ്മേളനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ദിവസം രാവിലെ മുതൽ നഗരത്തിലെ ഒരു റോഡിലും പാർക്കിംഗ് അനുവദിക്കുന്നതല്ല.
2. ദേശീയപാതയിൽ കൊല്ലം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കും, എറണാകുളം ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്കും പോകേണ്ട കെ.എസ്.ആർ.ടി.സി/ സ്വകാര്യ സർവീസ് ബസ് ഒഴികെയുള്ള വാഹനങ്ങൾ ബൈപ്പാസിലൂടെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ.
3. കൊല്ലം ഭാഗത്തുനിന്നും വരുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ സർവീസ് ബസ് ചങ്ങനാശേരി ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് കൈതവന, പഴവീട് വഴി ബസ് സ്റ്റാന്റിലേക്ക് പോകണം.
4.ചേർത്തല ഭാഗത്തുനിന്നും വരുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ സർവീസ് ബസുകളുടെ റൂട്ടുകളിൽ മാറ്റമില്ല.
5 കെ.എസ്.ആർ.ടി.സി,സ്വകാര്യ സർവ്വീസ് ബസുകൾ ആവശ്യമെന്നുകണ്ടാൽ നഗരത്തിൽ പ്രവേശിക്കാതെ വഴിതരിച്ചുവിടും.
6. സമ്മേളനത്തിനെത്തുന്ന വാഹനങ്ങൾ പൊലീസ് പരേഡ് ഗ്രൗണ്ട്, ബീച്ച് എന്നിവിടങ്ങ ളിൽ പാർക്ക് ചെയ്യണം
7. ആലപ്പുഴ ബീച്ചിലേക്കുള്ള പ്രവേശനം പൊലീസ് കർശനമായി നിയന്ത്രക്കും.