കായംകുളം: കായിക വകുപ്പിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ച് ഭരണിക്കാവ് ഗവ.യുപി സ്കൂളിലും 80 ലക്ഷം രൂപ വിനിയോഗിച്ച് കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലും നിർമ്മിക്കുന്ന ഇൻഡോർ സ്റ്റേഡിയങ്ങളുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. പ്രീ എൻജിനീയറിംഗ് ഇൻഡോർ വോളിബാൾ,ബാസ്ക്കറ്റ് ബാൾ, ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കുന്നത്. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം. പി മുഖ്യാതിഥിയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ,കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി,കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് രാമനാമഠം,സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ കൃഷ്ണൻ ബിറ്റിവി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ .ജോസഫ്,കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീരാജ്,
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ,ജില്ലാ പഞ്ചായത്ത് അംഗം നികേഷ് തമ്പി,ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം.ഹാഷിർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്യാമളദേവി,ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷാ സത്യൻ, വാർഡ് മെമ്പർ അംബിക, ഹെഡ്മിസ്ട്രസ്
ലേജുമോൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മേരിസൺ മൈക്കിൾ ,സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ കൃഷ്ണൻ ബിറ്റിവി,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ .ജോസഫ് എന്നിവർ പങ്കെടുത്തു.