
ആലപ്പുഴ: കടലാസ് ഇറക്കുമതി വർദ്ധിപ്പിച്ച് വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് കേരളാ പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. പ്രതിഷേധ ധർണ കെ.പി.സി സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു പ്രഭാകർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ കെ.പി ഹരിലാൽ, അഡ്വ ആർ.മനോഹരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കേരളാ പ്രിന്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നസീർ സലാം, ജില്ലാ വൈസ് പ്രസിഡന്റ് കുര്യൻ പീറ്റർ ആലപ്പുഴ, ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.മോഹനൻ പിള്ള സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്.മുഹമ്മദാലി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ, ജേക്കബ്ബ് വള്ളിക്കാടൻ, എസ്.ശിവദാസൻ, ജൂനി കുതിരവട്ടം, കെ.പി സി സി സെക്രട്ടറി അഡ്വ. എസ്.ശരത്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു, സി.ജി.തിലകൻ, ടി.സിനു എന്നിവർ സംസാരിച്ചു.