
ആലപ്പുഴ: പരമ്പരാഗതമായി ആധാരം എഴുതി ഉപജീവനം നടത്തുന്ന ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന തീരുമാനത്തിനെതിരെ ആലപ്പുഴ സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ പണിമുടക്കി പ്രതിഷേധിച്ചു. പുതിയ സാങ്കേതിക വിദ്യയുടെ പേര് പറഞ്ഞു ആധാരം എഴുത്ത് മേഖലയിലെ തൊഴിലിനെ ഇല്ലാതാക്കുന്ന ഉദ്യോഗസ്ഥ മേധാവികളുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ആധാരം എഴുത്തുകാർ സൂചന പണിമുടക്ക് നടത്തി. പ്രതിഷേധ ധർണ പ്രസിഡന്റ് സി.എൻ.ക്ഷീരപാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ സി.കെ.പുരുഷോത്തമൻ പിള്ള, ആർ.ബേബി, മുരളിധരൻ നായർ, ജില്ലാ ഭാരവാഹികളായ ഗോപകുമാർ, ബാല ചന്ദ്രൻ, യൂണിറ്റ് സെക്രട്ടറി രൺജിത്ത്, അംഗങ്ങളായ സോമൻ പിള്ള, സലിം, ഹനീഫ്, ശ്രീജാ മോൾ തുടങ്ങിയവർ സംസാരിച്ചു.