the

ആലപ്പുഴ: പൊലീസുകാരന്റെ ഭാര്യയെയും മക്കളെയും പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.പി.ഒ റെനീസിനെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഡി.സി.ആർ.ബി ഡി.വൈ.എസ്.പിയുടെ മേൽനോട്ടത്തിലായിരുന്നു തെളിവെടുപ്പ്. യുവതിയും മക്കളും മരണപ്പെട്ട ഫ്ലാറ്റിൽ മാത്രമാണ് പ്രതിയെ എത്തിച്ചത്. കഴിഞ്ഞ 10നാണ് റെനീസിന്റെ ഭാര്യ നജില (27), മക്കളായ ടിപ്പുസുൽത്താൻ (5), മലാല (ഒന്നര) എന്നിവരെ ക്വാർട്ടേഴ്സ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റെനീസിനെതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിനും, ഗാർഹിക പീഡനത്തിനും കേസെടുത്തിരുന്നു. പൊലീസ് കസ്റ്റഡി കാലാവധി തീർന്നതോടെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.