
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ മുട്ടം മേഖലയിലെ 6008-ാം നമ്പർ ശാഖയിൽ യൂത്ത്മൂവ്മെന്റ് രൂപീകരണം യൂണിയൻ കൗൺസിലർ രഘുനാഥ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി പ്രഹ്ലാദൻ അദ്ധ്യക്ഷനായി. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജിതിൻ ചന്ദ്രൻ, സെക്രട്ടറി നിതിൻ കൃഷ്ണൻ, ജോ.സെക്രട്ടറി അനുരാഗ് എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ കമ്മിറ്റി അംഗം ആരോമൽ നന്ദി പറഞ്ഞു. ധന്യ (പ്രസിഡന്റ്), മേഘ (വൈസ് പ്രസിഡന്റ്), അഭിഷേക് (സെക്രട്ടറി), വിജയലക്ഷ്മി (ജോ. സെക്രട്ടറി), നിതിൻ (ട്രഷറർ), അനുരാഗ്, ആരോമൽ (യൂണിയൻ പ്രതിനിധികൾ), ലക്ഷ്മി എസ്, സുരേഷ്, സാന്ദ്ര രാജി, ഐശ്വര്യ, ശ്രീദേവ് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.