തുറവൂർ: എസ്.എൻ.ഡി.പി യോഗം എഴുപുന്ന തെക്ക് 529 -ാം നമ്പർ ശാഖയുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രത്തിന്റെ ഏഴാമത് പ്രതിഷ്ഠാ വാർഷിക ഉത്സവം ഇന്ന് നടക്കും. വൈകിട്ട് 4 ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് പി.കെ.മോഹനൻ അദ്ധ്യക്ഷനാകും. തുടർന്ന് ആദരിക്കൽ ചടങ്ങും പുസ്തകവിതരണവും, 7 ന് ഡോ.എം.എം.ബഷീറിന്റെ പ്രഭാഷണം , 9 ന് പ്രസാദ വിതരണം.