
കറ്റാനം: ഭരണിക്കാവ് പഞ്ചായത്ത് ഗവ.യു.പി സ്കൂൾ സ്റ്റേഡിയം നിർമ്മാണോദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവ്വഹിച്ചു.അഡ്വ.യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പി.മാത്യൂ, ജില്ല പഞ്ചായത്തംഗം നികേഷ് തമ്പി ,ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ എ.എം.ഹാഷിർ ,ശ്യാമള ദേവി, പഞ്ചായത്ത് അംഗങ്ങളായ നിഷ സത്യൻ, അംബിക, വി.ആർ.ഷൈല, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് ,സ്കൂൾ എച്ച്.എം എൽ.ലേജുമോൾ, ജെറോമിക് ജോർജ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ: ഭരണിക്കാവ് പഞ്ചായത്ത് ഗവ.യു.പി സ്കൂൾ സ്റ്റേഡിയം നിർമ്മാണോദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കുന്നു