മാവേലിക്കര : ചെട്ടികുളങ്ങര പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം കരിപ്പുഴ മുതൽ തട്ടാരമ്പലം വരെ ഓട തെളിക്കലിന്റെ ഭാഗമായി റോഡിന് ഇരു വശത്തും മണലും മാലിന്യവും നിറച്ച ചാക്കുകളും, മണൽ കൂനകളും വെച്ചിരിക്കുന്നത് അപകടം ഉണ്ടാക്കുന്നു. സൈക്കിൾ ഉൾപ്പെടെ ഉള്ള ഇരു ചക്ര വാഹനങ്ങൾക്ക് യാത്ര തടസം സ്രഷ്ടിക്കുകയാണ്. ഈ മാലിന്യ കൂമ്പാരങ്ങൾ കരിപ്പുഴ മുതൽ കടവൂർകുളങ്ങര വരെയുള്ള ഓടയിലെ മാലിന്യവും മണലും പൂർണമായും നീക്കം ചെയ്യാത്തത് റോഡിൽ വെള്ളക്കെട്ട് ഉണ്ടാക്കും. പഞ്ചായത്ത് അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ ഈ മണൽ ചാക്കുകളും, മാലിന്യവും നീക്കം ചെയ്യുവാനും, ഓട തെളിക്കൽ പൂർണമാക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ ആവശ്യപ്പെട്ടു.