
മാരാരിക്കുളം: വളവനാട് ഭാഗത്ത് സ്കൂട്ടറൽ സഞ്ചരിച്ച് വിദേശമദ്യം വിൽപ്പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു.വളവനാട് ബിവറേജസ് സമീപത്ത് നിന്ന് സ്കൂട്ടറിലും ബിഗ്ഷോപ്പറിലും14 ലിറ്റർ വിദേശമദ്യവുമായി മാരാരിക്കുളം തെക്ക് പഞ്ചായത്ത് പള്ളിപ്പറമ്പിൽ സാംസൺ(53)നെ മണ്ണഞ്ചേരി എസ്.ഐ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. മണ്ണഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.ഇയാളിൽ നിന്ന് ഒരു ലിറ്ററിന്റെ 12 കുപ്പികളും 4 അരലിറ്റർ ബോട്ടിലുകളുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.