
ചാരുംമൂട് : അപൂർവ രോഗം ബാധിച്ച ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. രണ്ട് വർഷം മുമ്പുവരെ നാല് തൊഴിലാളികൾ ഉണ്ടായിരുന്ന അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനവും സന്തോഷകരമായ ജീവിതവുമായി മുന്നോട്ട് പോയിരുന്ന നൂറനാട് നെടുകുളഞ്ഞിമുറി കടയ്ക്കലയ്യത്ത് ലക്ഷം വീട് കോളനിയിലെ പ്രസാദാണ് (52) രോഗത്താൽ ബുദ്ധിമുട്ടുന്നത്.
ഒന്നര വർഷം മുമ്പ് ഒരു കാലിനു വേദനയും നീരും വന്നതിനെത്തുടർന്ന് പ്രസാദ് പല ആശുപത്രികളിലും കയറി ഇറങ്ങി ചികിത്സ നടത്തി. ചികിത്സയ്ക്കായി, മക്കൾക്കു വേണ്ടി കരുതിവച്ചിരുന്ന സമ്പാദ്യവും സ്വന്തമായുണ്ടായിരുന്ന കിടപ്പാടം വിറ്റു വരെയും ചെലവാക്കി. വാടക വീട്ടിൽ കഴിയുന്ന പ്രസാദിനെ സുഹൃത്തുക്കളും നാട്ടുകാരും നിർബന്ധിച്ചതിനെത്തുടർന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സ തുടങ്ങി. കാലിനു
ലിംഫിടേമാ എന്ന രോഗമാണ് ഉള്ളതെന്നും ഇതിന് ചികിത്സ ലഭ്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പൂർണ്ണമായും സുഖപ്പെടുത്തി പഴയ നിലയിലേക്ക് എത്തിക്കുവാൻ ഏകദേശം ആറ് ലക്ഷം രൂപ ചിലവാകും. നിലവിൽ പ്രസാദിന്റെ കുടുംബത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വീട്ടുവാടക, ചികിത്സാച്ചെലവ്, ഭക്ഷണം എല്ലാം താളം തെറ്റിയ അവസ്ഥയിലാണ്. രോഗം പൂർണ്ണമായി സുഖപ്പെട്ടാൽ പഴയതുപോലെ ഫാബ്രിക്കേഷൻ വർക്ക്ഷോപ്പ് നടത്തി ജീവിതം തിരിച്ചുപിടിക്കാമെന്നാണ് പ്രസാദിന്റെ പ്രതീക്ഷ. പെൺമക്കളായ അമൃതയേയും ,
(24) അഞ്ജലി (22)യേയും നല്ല നിലയിൽ എത്തിക്കണമെന്ന തന്റെ ആഗ്രഹം സഫലമാക്കാൻ പ്രസാദിന് ജീവിതത്തിലേക്ക് തിരിച്ചു വന്നേ പറ്റൂ. അതിനായി സുമനസുകളുടെ സഹായം തേടുകയാണ് ഇപ്പോൾ .
ഇദ്ദേഹത്തിന്റെ ചികിത്സാ സഹായ നിധിക്കു വേണ്ടി മൂന്നംഗ കമ്മിറ്റി രൂപീകരിക്കുകയും പ്രസാദിന്റെ പേരിൽ നൂറനാട്ടെ കാനറാ ബാങ്കിൽ അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്. സുമനസ്സുകളുടെ സഹായം സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കുമെന്ന പ്രതീക്ഷയാണ് പ്രസാദിനും കുടുംബത്തിനും .
R. Prasad, A/C നമ്പർ: 30151O10O3676, കാനറ ബാങ്ക്, നൂറനാട് ബ്രാഞ്ച്,
IFSCODE: CNRB 0003015.
ഫോൺ: 9846315574.