photo


ആലപ്പുഴ : ആര്യാട് ഗ്രാമപഞ്ചായത്തിലെ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

എ.എം.ആരിഫ് എം.പി, മുൻ മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവർ മുഖ്യാതിഥികളായി. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ ബി.ടി.വി.കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ, വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശ് ബാബു, ജെറോമിക് ജോർജ്, പി.ജെ.ജോസഫ്, സെക്രട്ടറി എൻ.പ്രദീപ് കുമാർ,ൻ.സന്തോഷ് ലാൽ, എ.കെ.അശ്വനി, ബിപിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.