
അമ്പലപ്പുഴ: ദേശീയ പാതയിൽ കാറും, ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ 2 പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല പൂച്ചാക്കൽ ശ്രീപുരം വെളിവീട്ടിൽ ശശിധരൻ (72) ,കാർ ഓടിച്ചിരുന്ന മകൻ സതീഷ് (42) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ തൂക്കുകുളം ജംഗ്ഷനു സമീപമായിരുന്നു അപകടം. സേലത്തു നിന്നും ചരക്കുമായി വന്ന തമിഴ് നാട് രജിസ്ട്രേഷനിലുള്ള ലോറിയും, എതിർദിശയിൽ വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒന്നര മണിക്കൂറോളം ഗതാഗത തടസം ഉണ്ടായി.