ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ ജന മഹാസമ്മേളനം ഇന്ന് വൈകിട്ട് ആലപ്പുഴ ബീച്ചിൽ നടക്കും. വൈകിട്ട് 4.30ന് കല്ലുപാലം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന വോളണ്ടിയർ മാർച്ചും റാലിയും ബീച്ചിൽ സമാപിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം പി.എഫ്.ഐ ചെയർമാൻ ഒ.എം.എ സലാം ഉദ്ഘാ‌ടനം ചെയ്യും. ജനുവരി 26ന് ആരംഭിച്ച് ഓഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഭാഗമായാണ് പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാവും.