ambala

അമ്പലപ്പുഴ: അങ്കണവാടി, സ്കൂൾ കുട്ടികൾക്കായുള്ള കുഷ്ഠരോഗ നിർണ്ണയ പരിപാടി ബാലമിത്രയുടെ ജില്ലാതല ഉദ്ഘാടനം കളർകോട് അങ്കണവാടിയിൽ ജില്ല കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് അദ്ധ്യക്ഷയായി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ജമുനവർഗ്ഗീസ് വിഷയാവതരണം നടത്തി.ഗീത ബാബു, സജിത സതീശൻ, ജയ ലേഖ, വിവിധ വകുപ്പുകളിലെ പ്രോഗ്രാം ഓഫീസർമാർ, എ.എം.ഒ ഡോ.ജിൻസി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് പുന്നപ്ര വടക്ക് ഫാമിലി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകർ പഞ്ചായത്ത് തല പരിശീലന പരിപാടി നടത്തി.