
ആലപ്പുഴ: ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാനായി എൻ.രവീന്ദ്രൻ ചുമതലയേറ്റു. കായംകുളം സിവിൽ സ്റ്റേഷനിലെ ഓണാട്ടുകര വികസന ഏജൻസി ഓഫീസിൽ നടന്ന ചടങ്ങിൽ ബോർഡംഗങ്ങളായ ഷീബാ സതീഷ്(തഴക്കര ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) എം.ഡി. ശ്രീകുമാർ , ബി.സുരേഷ് , സംസ്ഥാന വനിത വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡംഗം ആർ.ഗിരിജ, സി.പി.ഐ ചാരുംമൂട് മണ്ഡലം സെക്രട്ടറി സോഹൻ, മാന്നാർ മണ്ഡലം സെക്രട്ടറി ഹരികുമാർ, സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം അഡ്വ.എ.ഷാജഹാൻ, അഡ്വ എ.എസ്.സുനിൽ, ഡോ.ഡി.ബീന, വിവിധ കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു