ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പതിനാലാം പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ശിൽപ്പശാല 25ന് രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ജിജു.പി.അലക്സ് പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കും. ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാ റിസോഴ്സ് സെന്റർ അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.