കറ്റാനം : കറ്റാനം കോയിക്കൽ ചന്തയ്ക്ക് വടക്ക് നടയിൽ കുറ്റിയിൽ ക്ഷേത്രത്തിനു സമീപം ആരംഭിക്കുന്ന കടത്തനാടൻ കളരി പരിശീലനം നാളെ രാവിലെ 10.30ന് ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ ഉദ്ഘാടനം ചെയ്യും. ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ്കുമാർ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഇന്ന് വൈകിട്ട് 6 മുതൽ കണ്ണൂരിൽ നിന്ന് എത്തുന്ന മുപ്പതിൽപരം കളരി യോദ്ധാക്കളുടെ കളരിപ്പയറ്റ് പ്രദർശനം ഉണ്ടായിരിക്കും. ഫോൺ: 8289868859, 9656781267