
ആലപ്പുഴ: ജില്ലാ ഹോക്കി അസോസിയേഷനും ധ്യാൻചന്ദ് ഹോക്കി അക്കാഡമിയും സംയുക്തമായി കേരള ഹോക്കിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജിക്ക് സ്വീകരണം നൽകി. സ്വീകരണസമ്മേളനം നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി റൈസൽ .ടി.എ സ്വാഗതം പറഞ്ഞു. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻഎ.ഷാനവാസ്, നഗരസഭാ കൗൺസിലർ കെ.എസ്. കവിത, ബി.അജേഷ്, നിമ്മി അലക്‌സാണ്ടർ, ഹോക്കി അസോസിയേഷൻ ഭാരവാഹികളായ സുരേഷ്, സന്ധ്യ സുനിൽജോർജ്,വർഗീസ് പീറ്റർ, നവാസ് ബഷീർ, വിമൽ പക്കി, ഹീരാലാൽ, സിജീഷ് എന്നിവർ സംസാരിച്ചു.