
അരൂർ: കെ.റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി എരമല്ലൂരിൽ നടന്ന സായാഹ്ന ധർണ ജെ എസ്. എസ് സംസ്ഥാന സെക്രട്ടറി ആർ. പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് അരൂർ നിയോജക മണ്ഡലം കൺവീനർ അസീസ് പായിക്കാട് അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. അരുർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ, കെ.കെ.പുരുഷോത്തമൻ, ബെന്നി വേലശ്ശേരി കെ.ബഷീർ മൗലവി പി.മേഘനാഥ് , വി.കെ.അംബർഷൻ, എൻ.കെ.രാജീവൻ ,കെ.വി.സോളമൻ പി.എക്സ്. തങ്കച്ചൻ, റെജി റാഫേൽ, വി. കെ. ഗൗരീശൻ എന്നിവർ സംസാരിച്ചു .പൂച്ചാക്കലിൽ തൈക്കാട്ടുശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് അരുർ നിയോജക മണ്ഡലം ചെയർമാൻ പി.കെ.ഫസലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുതറ, തൈക്കാട്ടുശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ആർ.രവി , സുദർശനൻ മാധവപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.