ആലപ്പുഴ: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട കുടിശിക ഫയലുകൾ തീർപ്പാക്കുന്നതിന് എസ്.ഡി.വി സ്‌കൂൾ സെന്റിനറി ഹാളിൽ സംഘടിപ്പിച്ച അദാലത്ത് ജില്ലാ കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ സൂരജ് ഷാജി അദ്ധ്യക്ഷത വഹിച്ചു.

അഞ്ഞൂറോളം ഫയലുകൾ തീർപ്പാക്കി. 427 ഉത്തരവുകൾ അപേക്ഷകർക്ക് കൈമാറി.