congress-dharna-

മാന്നാർ: പിണറായി സർക്കാരിന്റെ ഒന്നാം വാർഷികമായ 20 ന് യു.ഡി.എഫ് മാന്നാർ മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ വിനാശ വികസനത്തിന്റെ ഒന്നാം വാർഷികമായി ആചരിച്ചു. ഇതിന്റെ ഭാഗമായി മാന്നാർ സ്റ്റോർ ജംഗ്‌ഷനിൽ യുഡിഎഫ് ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ധർണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മാന്നാർ മണ്ഡലംകമ്മിറ്റി കൺവീനർ ടി.കെ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി മുഖ്യപ്രഭാഷണം നടത്തി. സണ്ണി കോവിലകം, തോമസ് ചാക്കോ, ഷാജി കുരട്ടിക്കാട്, ഷാജി കോവുംപുറത്ത്, ടി.എസ ഷഫീക്ക്, പ്രമോദ് കണ്ണാടിശേരിൽ, സുജിത് ശ്രീരംഗം, അനിൽ മാന്തറ, സാബു ട്രാവൻകൂർ, പ്രദീപ് ശാന്തിസദൻ, നുന്നു പ്രകാശ്, പുഷ്പലത, അബ്ദുൽ റഹ്മാൻ, സലീം കുട്ടി തുടങ്ങിയവർ സംസാരിച്ചു.