njj

ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്ദിരാ ജംഗ്ഷനിൽ സമാപിച്ച പ്രകടനം ഡി.സി.സി വൈസ് പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സിറിയക് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.നിസാർ, ആർ.ആർ.ജോഷിരാജ്, ആർ.സ്‌കന്ദൻ, എസ്.എൻ.ഷാജി, സോളമൻ പഴംപാശ്ശേരി, എൻ.എം.ജോസേഫ് , ബി .റഫീഖ് തുടങ്ങിയവർ സംസാരിച്ചു.