ആലപ്പുഴ : കളർകോട് തേനൻ കുടുംബ യോഗത്തിന്റെ കുടുംബസംഗമം ആലപ്പുഴ വൈ.എം.സി.എ ഹാളിൽ നാളെ രാവിലെ 10ന് നടക്കും. ചെല്ലമ്മ മെയ്യാംപറമ്പ് പതാക ഉയർത്തും. നന്ദിനി കപ്പുമാംപറമ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. രഞ്ജി പണിക്കർ മുഖ്യാതിഥിയാകും. ബ്രഹ്മനായകം തിരുവനന്തപുരത്തിന്റെ പ്രഭാഷണവും തുടർന്ന് കലാപരിപാടികളും ഉണ്ടാകും.