1

കുട്ടനാട് : സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിനെതിരെ 'വിനാശകരമായ വികസനത്തിന്റെ ഒന്നാം വാർഷികം'എന്ന പേരിൽ യു.ഡി.എഫ് കുട്ടനാട് നിയോജകമണ്ഡലം കമ്മറ്റി രാമങ്കരിയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം കെ.പി.സി സെക്രട്ടറി ഷാജി കറ്റാനം ഉദ്ഘാടനം ചെയ്തു. യു .ഡി.എഫ് കുട്ടനാട് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ അദ്ധ്യക്ഷനായി. തങ്കച്ചൻ വാഴേച്ചിറ, സജിജോസഫ്, കെ.ഗോപകുമാർ, സി.വി.രാജീവ് ,വി .കെ.സേവ്യർ , സാബുതോട്ടുങ്കൽ റോബിൻ ജയിംസ്, ജി.സൂരജ്, നോബിൻ.പി.ജോൺ, എസ്.ഡി.രവി, പ്രൊഫ.എം. ജി .രാജഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. തോമസ് കുട്ടി മാത്യു സ്വാഗതവും തങ്കച്ചൻ കൂലിപ്പുരയ്ക്കൽ നന്ദിയും പറഞ്ഞു.