മാന്നാർ: കാൽനടയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെപോയ വാഹനം ഒന്നരആഴ്ച്ചക്ക് ശേഷം പൊലീസ് കണ്ടെത്തി. കഴിഞ്ഞ 8 ന് പുലർച്ചെ അഞ്ചരക്ക് മാന്നാർ പരുമലക്കടവിന് വടക്ക്മാറി റാന്നി ഇടമൺസ്വദേശി നടേശൻ എന്നയാളിനെ നിയന്ത്രണം തെറ്റിവന്ന് ഇടിച്ചിട്ട് നിർത്താതെ പോയ ലോറിയാണ് കണ്ടെത്തിയത്.
അപകടദിവസം തന്നെ പൊലിസ് സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ലോറി കണ്ടെത്തിയത്. തിരുവനന്തപുരം പാറശാലയിലുള്ള ഒരുകമ്പനിയിലെ വാഹനമാണെന്നും വാഹനം ഉടൻ കസ്റ്റഡിയിൽഎടുക്കുമെന്നും പോലിസ് പറഞ്ഞു. മാന്നാർ പോലിസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. ജി.സുരേഷ് കുമാർ, എസ്.ഐ ഹരോൾഡ് ജോർജ്, സിവിൽ പൊലിസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, ഹാഷിം, അനീഷ്, സാജിദ് എന്നിവരടങ്ങുന്ന പൊലിസ് സംഘമാണ് വാഹനം കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിയത്.