sasidharapanicker

പൂച്ചാക്കൽ : റോഡ് മുറിച്ച് കടക്കവേ ഓട്ടോ ഡ്രൈവർ ബൈക്കിടിച്ച് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡ് വെള്ളിമുറ്റം പങ്ങപ്പറമ്പിൽ വീട്ടിൽ ശശിധരപ്പണിക്കർ (65) ആണ് മരിച്ചത്.പള്ളിപ്പുറം ഒറ്റപ്പുന്നയിൽ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. ഓട്ടോ പാർക്ക് ചെയ്ത ശേഷം റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിധരപ്പണിക്കരെ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഒരു മണിയോടെ മരിച്ചു. ഒറ്റപ്പുന്നയിലെ ആദ്യകാല ഓട്ടോ ഡ്രൈവറാണ്. ഭാര്യ..കോമളവല്ലി. മക്കൾ : ശ്രീക്കുട്ടൻ,സൗമ്യ.