ചേർത്തല: തെക്കും മുറി തോട്ടുങ്കൽ പറമ്പ് സർപ്പ ധർമ്മ ദൈവ സങ്കേതത്തിലെ ഭാഗവതസപ്താഹ യജ്ഞം ഇന്നു മുതൽ 28 വരെ നടക്കും. രാവിലെ 9ന് നാരായണീയപാരായണം,വൈകിട്ട് 4ന് വിഗ്രഹ ഘോഷയാത്ര അറവുകാട് ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിക്കും.7.30ന് ഡോ.ടി.കെ.പവിത്രൻ തിരുതേകാട്ട് ദീപപ്രകാശനം നടത്തും. ആർ.വ്യാസൻ പൂണത്ത് വിഗ്രഹ സമർപ്പണവും, പുരുഷൻ മാന്തറ ഗ്രന്ഥ സമർപ്പണവും നടത്തും. 22ന് രാവിലെ 10ന് വരാഹാവതാരം.23ന് രാവിലെ 10ന് നരസിംഹാവതാരം. 24ന് രാവിലെ 10.30ന് ശ്രീകൃഷ്ണാവതാരം,11ന് ഉണ്ണിയൂട്ട്. 25ന് രാവിലെ 10.45ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന. 26ന് രാവിലെ 9.30ന് രുക്മിണിസ്വയംവര ഘോഷയാത്ര,11ന് രുക്മിണിസ്വയംവരം,ഉച്ചയ്ക്ക് ഒന്നിന് സ്വയംവര സദ്യ,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ. 27ന് രാവിലെ 10.45ന് കുചേഗതി,വൈകിട്ട് 5.30ന് ശനിദോഷ നിവാരണപൂജ. 28ന് രാവിലെ 10.45ന് സ്വർഗാരോഹണം,11ന് അവഭൃഥ സ്നാനം.തണ്ണീർമുക്കം സന്തോഷ്കുമാറാണ് യജ്ഞാചാര്യൻ.