kolam-kathichu

പൂച്ചാക്കൽ : പാചക വാതക, പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ചേർത്തല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ ഇലക്ട്രിസിറ്റി ജംഗ്ഷനിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ഏരിയാ പ്രസിഡൻ്റ് സുനിമോൾ അദ്ധ്യക്ഷയായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ദീപാ സജീവ് സ്വാഗതവും,സുരേശ്വരി ഘോഷ് നന്ദിയും പറഞ്ഞു. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ്, സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് വി.എ.പരമേശ്വരൻ, കെ.ഇ കുഞ്ഞുമോൻ, കെ.രത്നവല്ലി,, കസ്തൂരി, ധന്യാ ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.