
ഹരിപ്പാട് : കാർത്തികപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് ഗവൺമെന്റിന്റെ വിനാശ വികസനത്തിനെതിരെ ജനകീയ സദസ് സംഘടിപ്പിച്ചു. വലിയ കുളങ്ങര ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് 5 ന് നടന്ന പരിപാടി ഡി.സി.സി സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ് നിയോജമണ്ഡലം കൺവീനർ ബാബുക്കുട്ടൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്ണു.ആർ. ഹരിപ്പാട്, ജി.സുരേഷ്, പി.ശ്രീവല്ലഭൻ, ജി.രഞ്ജിത്, ബിനു ഷാംജി,നാസർ, ബോധിസത്തമൻ ,വേണുഗോപാൽ, മുരളി, അഭിലാഷ് കുമാർ ശാർങൻ ,സലിം ഗസൽ, മുരളി.ജി, രാജു, ശ്രീലത, സുജാതൻ, ദിവാകരൻ, വിജയൻ എന്നിവർ സംസാരിച്ചു.