
ഹരിപ്പാട്: പിണറായി വിജയൻ നേത്യത്വം നല്കുന്ന രണ്ടാം എൽ.ഡി.എഫ് ഗവൺമെൻറിന്റെ ഒന്നാം വാർഷികദിനം യു.ഡി.എഫ് ചിങ്ങോലി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധദിനമായി ആചരിച്ചു. ചിങ്ങോലി എൻ.ടി.പി.സി ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം ഡി. സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സത്താർ പുളിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു,പി.ജി ശാന്തകുമാർ, എച്ച് നിയാസ് എം.എ കലാം, പി.സുകുമാരൻ, സജിനി, ജി.നാരായണപിള്ള പത്മശ്രീ ശിവദാസൻ, അനിഷ് ചേപ്പാട്,സലിം, തുളസിധരൻ, ഐശ്വര്യാതങ്കപ്പൻ, അനിൽ തുടങ്ങിയവർ പങ്കെടുത്തു.