കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ യൂത്ത്മൂവ്മെന്റ് , വനിതാസംഘം എന്നിവയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം ഇന്ന് രാവിലെ 9ന് കണ്ണാടി 2349ാം നമ്പർ ശാഖയിൽ യൂണിയൻ വൈസ് ചെയർമാൻ എം .ഡി. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യും .യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി.സുബീഷ് അദ്ധ്യക്ഷനാകും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി മുഖ്യ പ്രഭാഷണം നടത്തും. ഗവ.ഒഫ് കേരള മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ട്രെയിനർ ആന്റ് കൗൺസിലർ അജി കെ ജോർജ് ക്ലാസ് നയിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ റ്റി.എസ് പ്രദീപ്കുമാർ, എം. പി പ്രമോദ് കണ്ണാടി കിഴക്ക് ശാഖ പ്രസിഡന്റ് എം.ആർ.സജീവ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, വൈസ് പ്രസിഡന്റ് സ്മിത മനോജ്, ട്രഷറർ സ്വപ്ന സനൽ, യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് റ്റി.എസ്.ഷിനുമോൻ, ജോയിന്റ് സെക്രട്ടറിമാരായ രഞ്ചു വി.കാവാലം, ടി.ആർ.അനീഷ് തുടങ്ങിയവർ സംസാരിക്കും. വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനി മോഹൻ സ്വാഗതവും പി.ആ‌ർ.രതീഷ് നന്ദിയും പറയും.