ggg

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ സമ്മേളനം ചേപ്പാട് യൂണിയൻ നിന്നും 500 പ്രവർത്തകർ പങ്കെടുക്കും. ചേപ്പാട് യൂണിയൻ സൗധത്തിൽ കൂടിയ യോഗത്തിൽ യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജിതിൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ. അശോകൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം. കെ ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, കൗൺസിൽ അംഗങ്ങളായ പി. എൻ അനിൽകുമാർ, അഡ്വ. യു.ചന്ദ്രബാബു, ബി.രഘുനാഥ്, എസ്.ജയറാം, ബിജുകുമാർ യൂത്ത്മൂവ്മെന്റ് സെക്രട്ടറി നിതിൻ കൃഷ്ണൻ, വൈസ് പ്രസിഡന്റ് സ്നേഹ മോൾ ജോ.സെക്രട്ടറി അനുരാഗ്, കേന്ദ്ര സമിതി അംഗമായ അനു, യൂത്ത് മൂവ്മെൻറ് കൗൺസിലറായ ശിവപ്രസാദ്, സൈബർ സേന യൂണിയൻ ചെയർമാൻ ദിനിൽ ഡി തഴയശ്ശേരിൽ എന്നിവർ പങ്കെടുത്തു.