
മാവേലിക്കര: ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും മാവേലിക്കര ബിഷപ്പ് മൂർ കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക തേനീച്ച ദിനം ആഘോഷിച്ചു. കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ തേനീച്ചകളെ അധികരിച്ചുള്ള ക്വിസ് മത്സരത്തിൽ ബിഷപ്പ് മൂർ കോളേജിലെ ഐശ്വര്യ നായർ, സയനാ സലീം എന്നിവർ ഒന്നാം സ്ഥാനവും ഹൃദ്യ സജിതകുമാരി പിള്ള, എൽസ ആനി റോയ് എന്നിവർ രണ്ടാം സ്ഥാനവും നേടി. വിവിധയിനം തേനീച്ചകളും തേനീച്ച വളർത്തലിന്റെ പ്രാധാന്യവും എന്ന വിഷയത്തിൽ കെ.വി.കെയിലെ വിദഗ്ദ്ധൻ ഡോ.ടി.ശിവകുമാർ പ്രഭാഷണം നടത്തി. ബിഷപ്പ് മൂർ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.രഞ്ജിത് മാത്യു അബ്രഹാം അദ്ധ്യക്ഷനായി. യോഗത്തിൽ കെ.വി.കെ മേധാവി ഡോ.പി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. സുവോളജി വിഭാഗം മേധാവി ഡോ.ദീപ്തി ജി.ആർ, കെ.വി.കെയിലെ ഡോ.സജനാനാഥ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.