മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 3451-ാം നമ്പർ ബുധനൂർവടക്ക് ശാഖായോഗത്തിലെ ഈ വർഷത്തെ പറയെടുപ്പ് മഹോത്സവം നാളെ ഗുരുക്ഷേത്രത്തിൽ നടക്കും. രാവിലെ 6 ന് ഗുരുപൂജ, ഗണപതിപൂജ, ശാരദാപൂജ തുടർന്ന് 7 ന് യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ പറയെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യും. ശാഖായോഗം അഡ്മിനിസ്ട്രേറ്റർ ദയകുമാർ ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. ശാഖാഅഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗങ്ങൾ, വനിതാസംഘം ഭാരവാഹികൾ, കുമാരി-കുമാരസംഘം ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിക്കും. സതീഷ് പാണ്ടനാട് സ്വാഗതവും അജി കല്ലുവേലിൽ നന്ദിയും പറയും. രാവിലെ 7.15 മുതൽ 10.30 വരെയും, ഉച്ചക്ക് ശേഷം 3.30 മുതൽ 6.00 വരെയും തിരുമുൻപിൽ പറസമർപ്പണം നടക്കും. വൈകിട്ട് പ്രത്യേക ദീപാരാധന, ദീപക്കാഴ്ച, പ്രസാദ വിതരണം എന്നിവയും നടക്കും.