photo

ചേർത്തല : എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി ചേർത്തല യൂണിയനിലെ അരൂർ മേഖലയിൽ ശാഖാ തല നേതൃസംഗമം നടത്തി. യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. നിയുക്ത ബോർഡ് അംഗങ്ങളായ ബൈജു അറുകുഴി,വി.ശശികുമാർ,അനിൽ ഇന്ദീവരം, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അജയൻ പറയകാട്,ജില്ലാ കമ്മിറ്റി അംഗം പ്രിൻസ്മാേൻ,മുൻ യൂണിയൻ കൗൺസിലർ വി.എ.സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ സ്വാഗതവും മുൻ യൂണിയൻ കൗൺസിലർ ടി.സത്യൻ നന്ദിയും പറഞ്ഞു.