മാന്നാർ: കേരളമാകെ നടത്തി വരുന്ന സി.പി.എം-കോൺഗ്രസ് കൂട്ട്കെട്ടിന്റെ തുടർച്ചയാണ് ചെന്നിത്തലയിലും നടന്നതെന്ന് ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞദിവസം തിരുവൻവണ്ടൂരിലും അരങ്ങേറിയത് ഇതേ കൂട്ട്കെട്ടിന്റെ ഫലമായിരുന്നുവെന്നും ബി.ജെ.പിയെ അധികാരത്തിൽനിന്നും അകറ്റിനിർത്താൻ ഈ കൂട്ടുകച്ചവടം തുടരുമെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ പറഞ്ഞു. അധികാര കേന്ദ്രങ്ങളിൽനിന്നും രാഷ്ട്രീയ നാടകംമൂലം മാറി നിൽകേണ്ടി വന്നാലും ജനങ്ങളോടൊപ്പം നിന്ന്കൊണ്ട് അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനുംവേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും ഇടത്-വലത് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.