raveendranpaiilai

പൂച്ചാക്കൽ : മകളെ കണ്ട് മടങ്ങവേ വൃദ്ധൻ കുഴഞ്ഞ് വീണ് മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ കറുക വെളി രവീന്ദ്രൻ പിള്ള (75) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പാണാവള്ളി ആലുങ്കൽ ബസാറിലുള്ള മകളുടെ അടുത്ത് പോയി തിരികെ വരുമ്പോൾ പൂച്ചാക്കൽ പൊലിസ് സ്റ്റേഷന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ പൊലീസ് സ്ഥലത്തെത്തി പാണാവള്ളി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ : രാജേഷ്, അജിത. മരുമക്കൾ : സ്മിത, അനിൽകുമാർ .