
ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്തിലെ അംബേദ്കർ വാർഡിനെതിരെയുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവഗണനക്കെതിരെ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ നടത്തി.ചാലിന്റെ ഒഴുക്ക് സാദ്ധ്യമാക്കി വാർഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനും പൊളിഞ്ഞു കിടക്കുന്ന കണ്ണികാട്-കുറുപ്പൻകുളങ്ങര റോഡ് സഞ്ചാര യോഗ്യമാക്കാനും അധികാരികൾ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു. അരീപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ടി.എസ്.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു. എം.എൻ. ദിവാകരൻ,മോഹനൻ മണ്ണാശ്ശേരി, സി.ഡി. ഷാജി, ആർ.സോനു, പ്രശാന്ത്,പുരുഷൻ ചേലങ്ങാട്ട്,അഭിലാഷ് ശശീന്ദ്രൻ, ഫിലോമിന ജോർജ്ജ്, ജയരാമൻ എന്നിവർ നേതൃത്വം നൽകി.