
ചേർത്തല: കിടപ്പ് രോഗികൾക്കും ചലപരിമിതിയുള്ളവർക്കുമായുള്ള വാതിൽപ്പടി സേവന പദ്ധതിക്ക് ചേർത്തലയിൽ തുടക്കമായി.നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയർപെഴ്‌സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷൻ,മസ്റ്ററിംഗ്,ലൈഫ് സർട്ടിഫിക്കറ്റ്, ദുരിതാശ്വാസ നിധി, ജീവൻരക്ഷാ മരുന്നുകൾ തുടങ്ങിയ അഞ്ച് സേവനങ്ങളാണ് വാതിൽപ്പടി സേവന പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ നൽകുക. ഇവ കൂടാതെ കിടപ്പ് രോഗികൾക്കാവശ്യമായ ഏത് സഹായവും ചെയ്ത് നൽകാൻ ഈ പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നുണ്ടെന്ന് ചെയർപേഴ്‌സൺ അറിയിച്ചു. 806 ഗുണഭോക്താക്കളെയാണ് വാതിൽപ്പടി സേവന പദ്ധതിയിൽ അർഹതയുള്ളവരായി നഗരസഭ കണ്ടെത്തിയിരിക്കുന്നത്. ചടങ്ങിൽ ലിസി ടോമി അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി ടി.കെ.സുജിത് പദ്ധതി വിശദീകരിച്ചു. ജി.രഞ്ജിത്ത്,എം.കെ.പുഷ്പ കുമാർ,എം. ഔസേഫ് എന്നിവർ സംസാരിച്ചു.