ambala

അമ്പലപ്പുഴ: വ്യാപാരികളെ വഴിയാധാരമാക്കുന്ന കാലഹരണപ്പെട്ട വാടക നിയമം പൊളിച്ചെഴുതണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. . ഏതൊരു മേഖലയിലും സർക്കാർ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുന്നത് പോലെ വ്യാപാര മേഖലയിലും തൊഴിൽ സംരക്ഷണം നൽകേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. കേരളത്തിലെ തൊണ്ണൂറ് ശതമാനത്തിലധികം വ്യാപാരികളും വാടകക്കെട്ടിടത്തിലാണ് വ്യാപാരം ചെയ്യുന്നത് എന്നാൽ ഇവർ ഏത് സമയവും കുടിയിറക്ക് ഭീഷണിയിലാണ്. ഇപ്പോൾ നിലവിലുള്ള വാടക നിയന്ത്രണ നിയമങ്ങളാണ് ഇതിന് കാരണം. കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് രൂപം കൊടുത്തതും ഇപ്പോൾ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്നതുമായ പുതുക്കിയ വാടകക്കുടിയാൻ നിയമം ഉടൻ നടപ്പട്ടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏകോപന സമിതിയുടെ അമ്പലപ്പുഴ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജു അപ്സര. യൂണിറ്റ് പ്രസിഡന്റ് എൻ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ അമ്പലപ്പുഴ എസ്.എച്ച്.ഒ ദ്വിജേഷിനെ ചടങ്ങിൽ ആദരിച്ചു .ജില്ലാ ജനറൽ സെക്രട്ടറി വി. സബിൽ രാജ് മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ വൈസ് പ്രസിഡന്റുമാരായ സജു പാർത്ഥസാരഥി , പ്രതാപൻ സൂര്യാലയം ,കെ.എസ്. മുഹമ്മദ്, ജില്ലാ ട്രഷറർ ജേക്കബ് ജോൺ, തോമസ് കണ്ടഞ്ചേരി , മുജീബ് റഹ്മാൻ, മുസ്തഫ, അഹമ്മദ് , സദർ, ബഷീർ, അൻസാരി, സുരേഷ് കാമേഴം.എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റായി എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറിയായി തോമസ് കണ്ടെഞ്ചെരി ,ട്രഷററായി മുസ്തഫ എന്നിവരെയും ജില്ലാ കൗൺസിൽ അംഗമായി മുജീബ് റഹ്മാനെയും തിരഞ്ഞെടുത്തു .