
അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദ് അദ്ധ്യക്ഷത വഹിച്ചു. എം.എച്ച്.വിജയൻ,അഡ്വ.ആർ.സനൽകുമാർ, എം.വി.രഘു,എ.ആർ.കണ്ണൻ, എസ്.രാധാകൃഷ്ണൻ നായർ,വി.ദിൽജിത്ത്,സി.ശശികുമാർ,പി.കെ.മോഹനനൻ, ഹസ്സൻ പൈങ്ങാമo.,സാജൻ എബ്രാഹാം, രാജു പി.തണൽ, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്,ഷിതാ ഗോപിനാഥ്, സുഷമ മോഹൻദാസ്, എം.പി.മുരളീകൃഷ്ണൻ, റാണി ഹരിദാസ്, വത്സല.എസ്.വേണു, സതി.എസ്.നാഥ് തുടങ്ങിയവർ പ്രസംഗിച്ചു.