
ചാരുംമൂട്: കൊട്ടവഞ്ചിയിലൂടെ സവാരി ചെയ്ത് പ്രകൃതിചാരുംമൂട്: കൊട്ടവഞ്ചിയിലൂടെ സവാരി ചെയ്ത് പ്രകൃതിഭംഗി ആസ്വദിക്കാൻ ഇനി ആലപ്പുഴക്കാർ ദൂരെയെങ്ങും ചുറ്റിക്കറങ്ങണമെന്നില്ല. ഭംഗി ആസ്വദിക്കാൻ ഇനി ആലപ്പുഴക്കാർ ദൂരെയെങ്ങും ചുറ്റിക്കറങ്ങണമെന്നില്ല. നേരെ വണ്ടി പാലമേൽ കരിങ്ങാലിച്ചാൽ പുഞ്ചയിലേക്ക് വിട്ടാൽമതി. കാവും കുളങ്ങളും പാടങ്ങളും തിങ്ങിനിറഞ്ഞ പ്രകൃതിരമണീയ കാഴ്ചകൾ കണ്ടശേഷം കരിങ്ങാലിച്ചാൽ പുഞ്ചയിലൂടെ ഒരു കൊട്ടവഞ്ചി സവാരിയും നടത്തി മനം നിറഞ്ഞ് തിരികെ പോകാം. വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വില്ലേജ് ടൂറിസം പ്രദേശമായ നൂറനാട് പാലമേൽ കരിങ്ങാലിച്ചാൽ പുഞ്ചയിൽ പാലമേൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ശാന്തിഗിരി വില്ലേജ് ടൂറിസം സെന്റർ എന്ന സ്വകാര്യ കൂട്ടായ്മയാണ് കൊട്ടവഞ്ചി സവാരി ഒരുക്കിയിരിക്കുന്നത്. കൊട്ടവഞ്ചി സവാരി, പെഡൽ ബോട്ടിംഗ്, ഫൈബർ വള്ളം എന്നിവയിൽ യാത്രക്കാർക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. പുഞ്ചയുടെ ഓരത്ത് സന്ദർശകർക്ക് ഇരിക്കാൻ ഇരിപ്പിടങ്ങളും ലഘു ഭക്ഷണശാലയും സുരക്ഷാഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൊട്ടവഞ്ചി സവാരിക്ക് ചെറിയ ഫീസ് ഈടാക്കുന്നുണ്ട്.
.......
# ഉല്ലസിക്കാം കൊട്ടവഞ്ചിയിൽ
കൊട്ടവഞ്ചി സവാരിയിൽ പങ്കെടുക്കാൻ ദിവസേന നിരവധി പേരാണ് എത്തുന്നത്. എല്ലാദിവസവും വൈകിട്ട് മൂന്ന് മുതൽ ഏഴ് വരെയാണ് സഞ്ചാര സമയം.ജില്ലയിൽ പാലമേൽ-നൂറനാട് ഗ്രാമപഞ്ചായത്തുകളിലും പത്തനംതിട്ട ജില്ലയിലെ പന്തളം മുനിസിപ്പാലിറ്റിയിലുമായി വ്യാപിച്ചുകിടക്കുന്ന അതിമനോഹര പാടശേഖരമാണ് കരിങ്ങാലിച്ചാൽ, പെരുവേലിച്ചാൽ പുഞ്ചകൾ. കരിങ്ങാലിച്ചാൽ പാടത്തിന്റെ വിവിധ ഭാഗങ്ങൾ കാക്കത്തുരുത്തുപോലുള്ള വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. പാടത്തിനും തുരുത്തിനും കരപ്രദേശത്തിനും ഇത്തരത്തിൽ വേറിട്ട നിരവധി പേരുകളുണ്ട്.
........
'' പാലമേൽ പഞ്ചായത്തിലെ 2022,2023 ബഡ്ജറ്റിൽ കൃഷിക്കും, ടൂറിസത്തിനും ആണ് പ്രാധാന്യം നൽകിയിട്ടുള്ളത്. ടെൻഡറിലൂടെ കൺസൽറ്റിംഗ് ഏജൻസിയെ കണ്ടെത്തി ഡി.പി.ആർ തയ്യാറാക്കുകയും, സംസ്ഥാനസർക്കാരിന്റെയും, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ "പാലമേൽ കരിങ്ങാലി എക്കോ ടൂറിസം "പദ്ധതി ഈ വർഷം ആരംഭിക്കും.
ബി.വിനോദ്, പ്രസിഡന്റ്, പാലമേൽ ഗ്രാമ പഞ്ചായത്ത്