മാന്നാർ: എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖായോഗം ഗുരുക്ഷേത്രത്തിൽ പറയെടുപ്പ് മഹോത്സവം നാളെ ചതയം നാളിൽ നടക്കും. പറയെടുപ്പ് മഹോത്സവം ഉദ്ഘാടനം ശാഖായോഗം പ്രസിഡന്റ്‌ എം.ഉത്തമൻ നിർവഹിക്കും. വൈസ് പ്രസിഡന്റ്‌ വി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ സ്വാഗതവും വനിതാസംഘം പ്രസിഡന്റ്‌ സുജാ സുരേഷ് നന്ദിയും പറയും.